
കൊച്ചി: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താനും നിയന്ത്രിക്കാനും പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിനു കൈമാറണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്
ക്ഷേത്ര കാര്യങ്ങളിൽ സർക്കാരിന്റേയും പൊലീസിന്റെയും പങ്ക് എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇതിനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോർഡിനാണ് കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ളത് എന്നാണ് കോടതി നിലപാട്.
അതേസമയം, വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ ദുരുദ്ദേശം ഇല്ലെന്നും സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നിരിക്കുന്നത് എന്നുമായിരുന്നു സർക്കാർ വാദം.