
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് യു.ജി.സി അറിയിച്ചു. പാകിസ്ഥാനിലെ കോളേജുകളിൽ ഉപരിപഠനം നടത്തിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പൗരൻമാർക്കോ, വിദേശത്തുള്ള ഇന്ത്യൻ പൗരൻമാർക്കോ ഇന്ത്യയിൽ തുടർപഠനത്തിനോ, തൊഴിൽ തേടുന്നതിനോ അനുമതിയുണ്ടാകില്ല. പാകിസ്ഥാനിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ ഇന്ത്യൻ പൗരത്വമുള്ള കുടിയേറ്റക്കാർക്കും മക്കൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ഇന്ത്യയിൽ ജോലിക്ക് അപേക്ഷിക്കാവൂ എന്നും യു.ജി.സി അറിയിച്ചു.