
ചെന്നൈ: മെഡിമിക്‌സ്, ശ്രീഗോകുലം ചിട്ട് ആൻഡ് ഫിനാൻസ്, കൽപ്പക പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എന്റെ അപ്പക്കട എന്നിവയുടെ സഹകരണത്തോടെ ഡബ്ള്യു.ടി.പി ലൈവ് നൽകുന്ന ഈ വർഷത്തെ സാഹിത്യ പുരസ്‌കാരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് എഡിറ്റർ ടി.അനീഷ് പറഞ്ഞു.
കവിത, കഥ, നോവൽ, കലാ സാഹിത്യ വൈജ്ഞാനിക മേഖലയിലെ പഠനം/ വിമർശനം എന്നിവയിൽ നിന്ന് തിരഞ്ഞെടുത്തവയ്ക്കാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും രൂപീകരിക്കുന്ന പ്രത്യേക സമിതിയാണ് അർഹരെ നാമനിർദേശം ചെയ്യുക. 11,000 രൂപയും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.