loans

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ ഭവന വായ്‌പാപ്പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിന് അനുസരിച്ച് തുകയുടെ പരിധിയില്ലാതെ എല്ലാ ഭവനവായ്പകൾക്കും ഈ നിരക്ക് ബാധകമാണ്.

ജൂൺ 30നകം എടുക്കുന്ന പുതിയ ഭവന വായ്പകൾക്കും മറ്റ് ബാങ്കുകളിൽ നിന്ന് ബാങ്ക് ഒഫ് ബറോഡയിലേക്ക് മാറ്റുന്ന ഭവന വായ്‌പകൾക്കുമാണ് ഈ നിരക്ക് ബാധകം. ഇക്കാലയളവിൽ പ്രോസസിംഗ് ഫീസിൽ 100 ശതമാനം ഇളവുമുണ്ട്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് പ്രകാരമുള്ള വായ്‌പകളാണ് ബാങ്ക് ഒഫ് ബറോഡ നൽകുന്നത്.

എം.സി.എൽ.ആർ:

പലിശ മേലോട്ട്

വായ്‌പകളുടെ പഴയ അടിസ്ഥാന പലിശനിർണയ മാനദണ്ഡമായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) ബാങ്ക് ഒഫ് ബറോഡ 0.05 ശതമാനം ഉയർത്തി 7.35 ശതമാനമാക്കിയിരുന്നു.

 ബാങ്ക് ശാഖയെ സമീപിച്ച് എം.സി.എൽ.ആർ അധിഷ്‌ഠിത വായ്‌പകൾ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്‌ഠിത വായ്പയാക്കി മാറ്റാൻ ഉപഭോക്താക്കൾക്ക് കഴിയും.

 പലിശഭാരം കുറയാൻ ഇതു സഹായിക്കും.