
കൊച്ചി: മൾട്ടി-സ്‌പെഷ്യാലിറ്റി പീഡിയാട്രിക്, ഒബ്‌സ്‌റ്റട്രിക്‌സ്, ഗൈനക്കോളജി ആശുപത്രി ശൃംഖലയായ റെയിൻബോ ചിൽഡ്രൻസ്
കെഡികെയിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) 27ന് ആരംഭിക്കും. 29വരെ നടക്കുന്ന വില്പനയിലൂടെ 280 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 2.4 കോടി ഓഹരികളും (ഓഫർ ഫോർ സെയിൽ-ഒ.എഫ്.എസ്) വിറ്റഴിക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 516-542 രൂപ നിരക്കിലാണ് വില്പന. കുറഞ്ഞത് 27 ഓഹരികൾക്കും തുടർന്ന് ഗുണിതങ്ങൾക്കും അപേക്ഷിക്കാം.