jayasurya

പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ –ജയസൂര്യ ചിത്രം ‘ഈശോ’ ഒ.ടി.ടി റിലീസിന് . സോണി ലിവ് ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ ഈശോ ഉടൻ റിലീസ് ചെയ്യും.ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. മുമ്പ് പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിട്ടുള്ളത്. ജാഫർ ഇടുക്കി,നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അരുൺ നാരായൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൻ നിർമ്മിക്കുന്നചിത്രത്തിന് ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു.സുനീഷ് വാരനാട് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സുജേഷ് ഹരിയുടെ ഗാനങ്ങൾക്ക് നാദിർഷ സംഗീതം പകരുന്നു. ,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, .പി ആർ ഒ-എ എസ് ദിനേശ്.