
ലണ്ടൻ : ചെൽസി ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഫോർമുല വൺ സെൻസേഷൻ ലൂയിസ് ഹാമിൽട്ടണും ടെന്നിസ് ഇതിഹാസം സെറീന വില്യംസും രംഗത്ത്. ചെൽസിയുടെ ഉടമ റഷ്യൻ വ്യവസായി റോമൻ അബ്രോഹിമോവിച്ചിന്റെ ലണ്ടനിലെ ആസ്ഥികൾ മരവിപ്പിച്ചതിനെത്തുടർന്നാണ് ക്ലബ് പുതിയ ഉടമസ്ഥരെ തേടുന്നത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്നാണ് അബ്രോഹിമോവിച്ചിന്റെ സ്വത്തുക്കൾ മരവിപ്പിച്ചത്. മുൻ ലിവർപൂൾ ചെയർമാനും വ്യവസായിയുമായ മാർട്ടിൻ ബ്രോട്ടൺ നേതൃത്വം നൽകുന്ന കൺസോർഷ്യത്തിലാണ് ഇരുവരും അംഗമായിരിക്കുന്നത്. 10 മില്യൺ പൗണ്ട് ( ഏകദേശം 100 കോടിയോളം രൂപ) ബിഡ്ഡിൽ ഇരുവരും മുടക്കേണ്ടിവരും. ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യൻ കോയും ഈ കൺസോർഷ്യത്തിലുണ്ട്.