kk

സി.ബി,​ഐ സീരീസിലെ അഞ്ചാംഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കെ. മധു- എസ്. എൻ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ സേതുരാമയ്യരായി മമ്മൂട്ടിയുടെ അഞ്ചാംവരവാണിത്. മെയ് ഒന്ന് ഞായറാഴ്‍ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍,​ രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.

ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ട്. തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.' എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള.