astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail
(വൈകുന്നേരം 6 മണി 53 മിനിറ്റ് 6 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം.)

അശ്വതി: കുടുംബ സുഖം, ശത്രു ജയം, പുതിയ അവസരങ്ങൾ, എല്ലാ രംഗങ്ങളിലിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സഹോദര ഗുണം, ഗൃഹം വാങ്ങുന്നതിനോ , ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം.

ഭരണി: താൽക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, ഉല്ലാസകരമായ അനുഭവങ്ങൾ, കലഹങ്ങൾ ഒഴിഞ്ഞ് പോകും.

കാർത്തിക: പ്രതികൂലമായ പരിതസ്ഥിതികളിൽ മനോധൈര്യം കൈവിടരുത്, ആരോടും ശത്രുത വച്ചു പുലർത്തും, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, കോടതി കാര്യങ്ങളിൽ പ്രയാസങ്ങൾ, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ വർദ്ധിക്കാതെ ശ്രദ്ധിക്കുക.

രോഹിണി: ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടും, വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക, കോപം ഒഴിവാക്കുക, തൊഴിൽ നഷ്ടം സംഭവിക്കും, ആരോഗ്യപരമായി കരുതൽ വേണം, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും.

മകയിരം: അധിക ചെലവും ബുദ്ധിമുട്ടും അനുഭവത്തിൽ വരും, ശത്രുക്കൾ വൃഥാപവാദങ്ങൾ പറഞ്ഞു പരത്തും, കൂടെക്കൂടെ ഭാവമാറ്റം ഉണ്ടാവും, പ്രണയനൈരാശ്യം, ദുരിതങ്ങൾ, തസ്‌കര ഭയം ഉണ്ടാകും, ശാരീരികമായി ബുദ്ധിമുട്ടുകൾ,
അപകടങ്ങൾ, പരാശ്രയത്വം.

തിരുവാതിര: യാത്രമൂലംഗുണം, ജീവിതം സുഖകരമായിരിക്കും, നേതൃത്വ ഗുണം, തൊഴിൽ മുഖേന നേട്ടങ്ങൾ, പല തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും.

പുണർതം: ജീവിതത്തെ സ്ത്രീകൾ നിയന്ത്രിക്കും, ഗൗരവം - മുൻകോപം എന്നിവ മൂലം ആപത്ത്, ഏകാന്ത വാസം, വികാര വിക്ഷോഭം, അപകടത്തിൽ നിന്നും പാഠങ്ങൾ പഠിക്കും.

പുയം: എല്ലാ കാര്യങ്ങളും ബുദ്ധി പരമായി ചിന്തിച്ചു ചെയ്യുക എന്നാൽ ഗുണംകിട്ടും, മാതാവിന്റെ സഹായം കിട്ടും, സന്തോഷമുള്ള ദിവസം, ഉല്ലാസയാത്രകൾക്ക് യോഗം, സർവ്വ വിഘ്നങ്ങളും അകലും, വിദേശനിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ആയില്യം: സുഹൃത്തുക്കൾ സഹായിക്കും, യാത്ര ചെയ്യാൻ യോഗം, കീർത്തി, പദവി എന്നിവ ലഭിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും, കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും.

മകം: അകന്നു നിന്ന കല്യാണ ആലോചനകൾ വീണ്ടും സജീവമാകും, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, കുടുംബസുഖം, ഈശ്വരാധീനം, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

പൂരം: പരസഹായത്താൽ സുഖാനുഭങ്ങൾ, ഗുരുഭക്തി പ്രകടിപ്പിക്കും, വിവാഹം മൂലം ഉയർച്ചയുണ്ടാകും, ധീരത, ജീവിതം സേവനപരം, സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സരങ്ങളിൽ വിജയം.

ഉത്രം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും , വിദ്യാവിജയം, ബുദ്ധി പരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, പുതിയ ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

അത്തം: ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം ലഭിക്കും, ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന സമയം, ഉപരിപഠനത്തിന് അനുകൂലമായ സമയം, ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും, ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും.

ചിത്തിര: ദൂരയാത്രക്ലേശം, രോഗ ദുരിതം, ശത്രുവർദ്ധന, അനിയന്ത്രിതമായ ചെലവുകൾ, രഹസ്യങ്ങൾ ഒഴിവാക്കുക, മുൻകോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും, നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴയ്ക്കും.

ചോതി : പരാജയ ഭീതി.ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, സ്ത്രീകൾ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും, ദേഹദുരിതത്തിനു സാധ്യത, ജലം, അഗ്നി ഇവ സൂക്ഷിക്കണം , കർമ്മ രംഗത്ത് കരുതൽ ആവശ്യം, കുടുംബ ചിലവുകൾ അധികരിക്കും, സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും.

വിശാഖം: കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും, അശുഭ വാർത്തകൾ ശ്രവിക്കും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ കുറയും, ജോലി ഭാരം വർദ്ധിക്കും.

അനിഴം: ദാമ്പത്യ ദുരിതം, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സൽകീർത്തിക്ക് കോട്ടം തട്ടാതെ നോക്കണം, അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും.

കേട്ട: ശത്രുക്കളിൽ നിന്നും ആപത്ത് വരാം, യാത്രകളിൽ അപകട സാദ്ധ്യത, പൊതുജന പിന്തുണ കുറയും, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടാകും.

മൂലം: ദൂരയാത്രക്ലേശം, നിർണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം, ദാമ്പത്യസുഖക്കുറവ്, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ, അപഖ്യാതി കേൾക്കാൻ ഇടവരും, ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കുന്ന പ്രവണത നന്നല്ല.

പൂരാടം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, എല്ലാ കാര്യങ്ങളും ബുദ്ധി പരമായി നിർവഹിക്കും, ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും, സർവ്വവിധ ഐശ്വര്യങ്ങളും ലഭിക്കും.

ഉത്രാടം: ജീവിതത്തിൽ പല വിധത്തിൽ പുരോഗതി, അന്യദേശ വാസം, എല്ലാവരെയും ആകർഷിക്കും , മറ്റുള്ളവരെ സഹായിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും.

തിരുവോണം: എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം, കുടുംബ സുഖം മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും.

അവിട്ടം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

ചതയം: ജീവിത ചുറ്റ്പാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, എല്ലാകാര്യത്തിലും വിശ്വാസം വച്ചു പുലർത്തും, യാത്രയിൽ നേട്ടം, കുടുംബ സുഖം.

പൂരുരുട്ടാതി: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, താൽക്കാലിക ജോലി സ്ഥിരമാകും, ബിസിനസ്സിൽ നേട്ടം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തീക നേട്ടം കൈവരിക്കും.

ഉത്രട്ടാതി: പലവിധ സുഖസൗകര്യങ്ങൾ ആനുഭവിക്കും, ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളിൽ നിന്നും രക്ഷപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം,
രേവതി: നല്ലസുഹൃത്തുക്കൾ സഹായിക്കും, ഉത്സാഹി, ദൃഢനിശ്ചയം, സ്വതന്ത്രചിന്ത, വിശാലവീഷണം, മാതൃസ്‌നേഹം ഉണ്ടാകും, പൊതുവേ നല്ല ദിനം, തൊഴിലിൽ അനുകൂലമായ മാറ്റം ഉണ്ടാകാം.