case-diary-

തഞ്ചാവൂര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 17 കാരി പ്രസവിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒന്‍പതുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നലെ 17കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവം പൊലീസിനെ അറിയിച്ചു. അയല്‍വാസിയായ 12 വയസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് പോക്‌സോ വകുപ്പ് പ്രകാരം 12കാരനെതിരെ പൊലീസ് കേസെടുത്തു

അതേസമയം മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇത്രയുംനാള്‍ കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം അറിഞ്ഞില്ലെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും പൊലീസ് പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.