porn-course

അശ്ലീല വീഡിയോകൾ പലരും കാണാറുണ്ടെങ്കിലും ആരെങ്കിലും ചോദിച്ചാൽ കാണാറില്ല എന്ന് മാത്രമേ പുറത്ത് പറയാറുള്ളു. 99 ശതമാനം ആളുകളും ഇത്തരം വീഡിയോ കാണുന്നത് ഒറ്റയ്ക്കിരുന്നാണ്. എന്നാൽ സ്വന്തം ക്ലാസ് മുറിയിൽ നിങ്ങളുടെ സഹപാഠികൾക്കും അദ്ധ്യാപകനും അല്ലെങ്കിൽ അദ്ധ്യാപികയ്ക്കും ഒപ്പമിരുന്ന് ഒരു അശ്ലീല വീഡിയോ കാണുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കു. സങ്കൽപ്പിക്കാൻ പോലും ആകുന്നില്ലല്ലേ? എന്നാൽ അങ്ങനെ ഒരു 'കടുംകൈയ്ക്ക്' മുതിരുകയാണ് അമേരിക്കയിലെ വെസ്റ്റ് മിനിസ്റ്റർ കോളേജ്.

അമേരിക്കയിലെ യുട്ട സ്‌റ്റേറ്റിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള വെസ്റ്റ് മിനിസ്റ്റർ ലിബറൽ ആർട്ട്സ് കോളേജിലെ വിദ്ധ്യാർത്ഥികൾക്കാണ് ഇങ്ങനെയൊരു 'സുവർണാവസരം' ലഭിച്ചിരിക്കുന്നത്.പഠനത്തിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോകൾ കാണേണ്ടത്. വരുന്ന അദ്ധ്യയന വർഷം ലഭിക്കുന്ന ഈ ക്ലാസിന് 'ഫിലിം 300 ഒ പോൺ' എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയിലെ സൺ ടേ നൈറ്റ് ഫുട്ട്ബോൾ എന്ന ടെലിവിഷൻ പരിപാടിയേക്കാൾ കൂടുതൽ ജനപ്രിയമാണ് ഹാർഡ് കോർ പോണോഗ്രഫി എന്നാണ് കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊരു ക്ലാസ് ആയിട്ടല്ല, മറിച്ച് ഒരു കോഴ്സായിട്ടായിരിക്കും നടത്തുക.

ലൈംഗിക അസമത്വങ്ങളെ പ്രതിഫലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പ്രതിഭാസമെന്ന നിലയിലും ഗൗരവമായ ചിന്ത ആവശ്യമുള്ള കലയാണ് പോണോഗ്രഫി. ഇതിനെപ്പറ്റി ചർച്ച ചെയ്യുക എന്നതാണ് ഈ കോഴ്സ് കൊണ്ട് പ്രധാനമായി തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

കോഴ്സിന്റെ ഭാഗമായി മറ്റ് ക്ലാസുകൾ പോലെ തന്നെ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന് അശ്ലീല വീഡിയോകൾ കാണുകയും അതിലെ വംശം, ലിഗം, വർഗം, ക്ലാസ് എന്നിവയിലെ ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുകയും വേണം. രണ്ട് ക്രെഡിറ്റ് പോയിന്റ് ലഭിക്കുന്ന ഈ കോഴ്സ് പക്ഷെ ഐച്ഛികമാണ്. അതിനാൽ തന്നെ ആരും കോഴ്സിന് നിർബന്ധിച്ച് പങ്കെടുക്കേണ്ട അവസ്ഥയുണ്ടാകില്ല.

west-minister-college

സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള അവസരമെന്ന നിലയിൽ എല്ലാ വർഷവും ഇതുപോലുള്ള കോഴ്സുകൾ കോളേജിൽ അവതരിപ്പിക്കാറുണ്ട്. ഡിജിറ്റൽ മീഡിയ സംസ്‌കാരം എങ്ങനെയാണ് മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് ഇതു വഴി വിദ്യാർത്ഥികൾക്ക് മനസിലാക്കാമെന്നും കോളേജ് അധികൃതർ പറയുന്നു.

west-minister-college