mohanlal-nazir

നിത്യഹരിത നായകൻ പ്രേം നസീ‌ർ ഇന്നും മലയാളികൾക്ക് ജ്വലിക്കുന്ന ഓർമ്മയാണ്. അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ശബ്‌ദശകലങ്ങളുമെല്ലാം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപ് പ്രേം നസീർ മോഹൻലാലിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രണ്ടുപേരും ഒന്നിച്ചുള്ള ഒരു മെഗാ സ്റ്റേജ് ഷോയുടെ വീഡിയോയിലാണിത്.

mohanlal-nazir

കേരളത്തിന് ഇപ്പോൾ പാടാൻ കൂടി കഴിവുള്ള ഒരു സൂപ്പർസ്റ്റാറുണ്ട്. ഞാൻ പറയാതെ തന്നെ ആളെ നിങ്ങൾക്കറിയാം. വേറെയാരുമല്ല, മിസ്റ്റർ മോഹൻലാൽ എന്നു പറഞ്ഞുകൊണ്ട് താരത്തെ നസീർ പാട്ടുപാടാനായി ക്ഷണിക്കുന്നതാണ് വീഡിയോയിലുള്ളത്.

പിന്നാലെ മോഹൻലാലും എം.ജി ശ്രീകുമാറും ചേർന്ന് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ 'നീയറിഞ്ഞോ മേലേ മാനത്തെ ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്' എന്ന ഗാനം ആലപിച്ചു. മോഹൻലാലും മാളയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരുന്നത്. 1985ൽ പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞുവിലെ പാട്ടുകളൊക്കെ അക്കാലത്ത് വളരെയേറെ ആഘോഷിക്കപ്പെട്ടവയായിരുന്നു.