dgp

തി​രു​വ​ന​ന്ത​പു​രം​:​ ​ ​ന​ട​ൻ​ ​ദി​ലീ​പ് ​ഉ​ൾ​പ്പെ​ട്ട​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ൽ​ ​അ​ഭി​ഭാ​ഷ​ക​രെ​ ​അ​ട​ക്കം​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ എസ് ​ശ്രീ​ജി​ത്ത് ​പ​ദ്ധ​തി​യി​ട്ടി​രു​ന്നതാണ് ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​ സ്ഥാനത്തുനിന്ന് ട്രാൻസ്പോർട്ട് കമ്മിഷണറായുള്ള മാറ്റത്തിന് കാരണമായതെന്ന് സൂചന.​ ​

അ​ഭി​ഭാ​ഷ​ക​രെ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ നോ​ട്ടീ​സ്​ ​ന​ൽ​കിയതിനെതിരെ ​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​മ​റ്റും​ ​പ്ര​തി​ഷേ​ധി​ക്കു​ക​യും​ ​സ​ർ​ക്കാ​രി​ന് ​പ​രാ​തി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തിരുന്നു.
വി​ജി​ല​ൻ​സ് ​ഡി ജി പി​യാ​യി​രി​ക്കെ​ ​സു​ധേ​ഷ്‌​കു​മാ​ർ​ ​പ്ര​മു​ഖ​ ​ജു​വ​ല​റി​യി​ൽ​ ​നി​ന്ന് ​വി​ല​യു​ടെ​ ​വെ​റും​ 10​ ​ശ​ത​മാ​നം​ ​മാ​ത്രം​ ​ന​ൽ​കി​ ​സ്വ​ർ​ണ​ ​നെ​ക്‌​ലേ​സ് ​വാ​ങ്ങി.​ ​ജു​വ​ല​റി​ക്കാ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ബി​ൽ​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​ബി​ല്ലി​ന്റെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​ജു​വ​ല​റി​ ​ഉ​ട​മ​ ​ന​ൽ​കി​യ​ ​പ​രാ​തി​യും​ ​ഒ​രു​ ​വി​ജി​ല​ൻ​സ് ​കേ​സി​ലെ​ ​പ്ര​തി​ക്കൊ​പ്പം​ ​വി​ദേ​ശ​യാ​ത്ര​ ​ന​ട​ത്തി​യെ​ന്ന​ ​പ​രാ​തി​യും​ ​സു​ധേ​ഷ്‌​കു​മാ​റി​നെ​തി​രെ​ ​ഉ​ണ്ടാ​യി.

​ ​അ​ന​ധി​കൃ​ത​സ്വ​ത്ത് ​സ​മ്പാ​ദ​ന​ക്കേ​സി​ൽ​ ​ടോ​മി​ൻ​ ​ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ​ ​അ​ന്തി​മ​റി​പ്പോ​ർ​ട്ട് ​വൈ​കി​പ്പി​ച്ച​തും​ ​കൂ​ടി​യാ​യ​പ്പോ​ൾ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​പ​ദ​വി​ ​തെ​റി​ച്ചെ​ന്നാ​ണ് ​വി​വ​രം.​ ​സു​ധേ​ഷ്‌​കു​മാ​ർ​ ​എ​ഡി​ജി​പി​യാ​യി​രി​ക്കെ​ ​മ​ക​ൾ​ ​പൊ​ലീ​സു​കാ​ര​നെ​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​വും​ ​വി​വാ​ദ​മാ​യി​രു​ന്നു.

ജ​യി​ൽ​വ​കു​പ്പി​ൽ​ ​എ​ക്സ് ​കേ​ഡ​ർ​ ​ഡി​ജി​പി​ ​ത​സ്തി​ക​ ​സൃ​ഷ്ടി​ച്ചാ​ണ് ​ഡി​ജി​പി​ ​റാ​ങ്കി​ലു​ള്ള​ ​സു​ധേ​ഷ്‌​കു​മാ​റി​നെ​ ​വി​ജി​ല​ൻ​സ് ​ത​ല​പ്പ​ത്ത് ​നി​ന്ന് ​നീ​ക്കി​യ​ത്.​ ​ഡി​ജി​പി​ ​റാ​ങ്കി​ലു​ള്ള​ ​വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​ത​സ്തി​ക​യി​ൽ​ ​എഡി​ജിപി​ ​റാ​ങ്കി​ലു​ള്ള​ ​അജിത് കുമാറിനെ ​നി​യ​മി​ക്കു​ക​യും​ ​ചെ​യ്തു.