കഴിഞ്ഞ ദിവസമാണ് കുഞ്ഞുമോൻ താഹ കഥയെഴുതി സംവിധാനം ചെയ്ത 'തീ മഴ തേൻ മഴ' എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ആരാധകർ ഏരെ ആകാംക്ഷയിലായിരുന്നു.

കറിയാച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതി അവതരിപ്പിച്ചത്. രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ് കറിയാച്ചൻ. അപകടം നടന്ന് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ജഗതിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...