ഇത്തവണയും ഷാപ്പിലെ രുചികൾ പരിചയപ്പെടുത്തുകയാണ് ചങ്കത്തികൾ. നാടൻ കള്ളിനൊപ്പം നാടൻ രുചി വിഭവങ്ങളും കൂടി ചേരുന്നതോടെ കണ്ടിരിക്കുന്നവരുടെ നാവിലും വെള്ളം നിറയും. കൊല്ലത്ത് ഇരവിപുരത്തുള്ള കള്ള് ഷാപ്പിലേക്കാണ് ചങ്കത്തികൾ ഇത്തവണ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.
കുരമുളകിട്ട ബീഫ് ഫ്രൈ, ഞണ്ട്, കണവ, ബീഫ് ലിവർ, താറാവ്, പന്നിയിറച്ചി, കപ്പ, തലക്കറി, ഫിഷ് ഫ്രൈ, ചിക്കൻ പെരട്ട് തുടങ്ങി രുചികളുടെ വലിയ കലവറ തന്നെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
തലക്കറി അല്പം സ്പെഷ്യൽ രീതിയിലാണ് ഈ ഷാപ്പിൽ തയ്യാറാക്കിയിരിക്കുന്നത്. മോദ മീനിന്റെ തല കൊത്തിയരിഞ്ഞാണ് കറി വച്ചിരിക്കുന്നത്. വീഡിയോ കാണാം...
