
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഒടിയന്റെ ഹിന്ദി പതിപ്പ് ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പെൻ മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി. ഈ ചാനലിലൂടെ തന്നെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്‌നാണ്. സിദ്ദിഖ്, നരേൻ, പ്രകാശ് രാജ്, ഇന്നസെന്റ്, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.
ഒടിയൻ എന്നു തന്നെയാണ് ഹിന്ദി പതിപ്പിന്റെ പേര്. നൂറു കോടി ക്ളബിൽ ഇടം പിടിച്ച ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.
