കഴിഞ്ഞ ജനുവരി 31നാണ് വാവയ്ക്ക് മൂർഖന്റെ കടിയേറ്റത്. വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്ന് അപകടകാരിയായ മൂർഖനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു.

കടി വിടാതിരുന്ന പാമ്പിനെ വാവ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് വാവ സുരേഷ് പറഞ്ഞെങ്കിലും ആളുകൾ പരിഭ്രാന്തരാവുകയും, ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തു.
അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സയ്ക്ക് സൗകര്യമൊരുക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയും, മലയാളികളുടെ പ്രാർത്ഥനയും കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു.അന്ന് വാവ സുരേഷിനെ കടിച്ച മൂർഖൻ പാമ്പ് ഇന്നും ആക്രമകാരിയാണ് കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...