
അശ്വതി: ആശിക്കുന്ന സ്ഥലമാറ്റം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കഠിനപ്രയത്നം വേണ്ടിവരും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവമുണ്ടാകും.
ഭരണി: ഭരണാധികാരികളിൽ നിന്ന് സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. വിദേശയാത്രയ്ക്ക് വേണ്ട രേഖകൾ ശരിയാകും.
കാർത്തിക: കർക്കശ സ്വഭാവം മൂലം ദാമ്പത്യത്തിൽ പൊരുത്തക്കേടുണ്ടാകും. പ്രവർത്തനങ്ങളിൽ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും എതിർപ്പ് പുരോഗതിക്ക് തടസം സൃഷ്ടിക്കും.
രോഹിണി: വിവാഹകാര്യങ്ങളിലെ തീരുമാനം വൈകുന്നത് ഗൃഹസുഖം കുറയുന്നതാകുന്നു.രോഷാകുലരാകാനുള്ള സാഹചര്യം വരുമെങ്കിലും മനോനിയന്ത്രണം ഹേതുവായി കുഴപ്പങ്ങൾ സംഭവിക്കാതിരിക്കും.
മകയിരം: മലഞ്ചരക്ക് വ്യാപാരം നടത്തി ലാഭമുണ്ടാക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. പുതിയ വാഹനം, പുതിയ വീട് എന്നിവ വാങ്ങിക്കും.
തിരുവാതിര: തീരുമാനിച്ച വിവാഹം ഉടനെ നടത്താൻ വധുഗൃഹത്തിലുള്ളവർ തിടുക്കം കൂട്ടും. ജോലിസംബന്ധമായ പരീക്ഷകളിലും മറ്റു മത്സരപരീക്ഷകളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ മാറ്റിവയ്ക്കേണ്ടിവരും.
പുണർതം: പുനരുദ്ധാരണ പ്രവർത്തനം തുടങ്ങിവയ്ക്കും. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുകയും അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും ചെയ്യും.
പൂയം: പൂജ്യരായ വ്യക്തികളെ ആദരിക്കാൻ ഇടവരും. കലാ, സാഹിത്യം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും വരുമാനവും ലഭിക്കും. പുണ്യസ്ഥലം സന്ദർശിക്കും.
ആയില്യം: ആയാസപ്പെട്ട് നേടിയ ധനം, ചികിത്സാവശ്യങ്ങൾക്കായി ഉടനെ ആശുപത്രിയിൽ രോഗിയെ എത്തിക്കുന്നതിനും മറ്റും ചെലവഴിക്കും. അശ്രദ്ധമൂലം നീണ്ടുനില്ക്കുന്ന ചികിത്സ നടത്തേണ്ടി വരും.
മകം: മറക്കാനാവാത്ത സംഭവവികാസങ്ങൾ മനസിനെ നൊമ്പരപ്പെടുത്തും. ഉല്ലാസയാത്രകൾ, ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വേണ്ടെന്നുവയ്ക്കും.
പൂരം: ആഘോഷങ്ങളുടെ ഭാഗമായി പ്രദർശനശാലകൾ സന്ദർശിച്ച് ആവശ്യം കുറഞ്ഞ സാമഗ്രികൾ വാങ്ങിക്കൂട്ടി ധനം ധൂർത്തടിക്കും. ഇഷ്ടജനസഹവാസം, കുടുംബത്തിൽ സന്താനസൗഭാഗ്യം എന്നിവയ്ക്ക് ലക്ഷണമുണ്ട്.
ഉത്രം: ഉത്തമരായ വ്യക്തികളെ കണ്ടുമുട്ടുകയും ഭാവിയിലതു പ്രയോജനം ചെയ്യാനിടവരുത്തുകയും ചെയ്യും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും.
അത്തം: അടുത്ത ബന്ധുക്കളുടെ വാക്ക് മാനിച്ച് പുതിയ ജോലിയിൽ പ്രവേശിച്ചത് നല്ല തീരുമാനമായിരുന്നെന്ന് അനുഭവപ്പെടും. ഉൗഹക്കച്ചവടത്തിൽ നല്ല ലാഭം ലഭിക്കും.
ചിത്തിര: ജോലിസംബന്ധമായ തിരക്കുകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പോലും വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത അവസരം ഉണ്ടാകും.
ചോതി: ചോദിക്കാതെ തന്നെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അച്ഛൻ ധനം മകൾക്ക് കൊടുത്തത് വീട്ടുകാർക്കിഷ്ടമാകാനിടയില്ല. വ്യാപാര സ്ഥാപനങ്ങളിൽ സുരക്ഷാസംവിധാനം ശക്തമാക്കും.
വിശാഖം: വിശപ്പ് നിസാര തോതിൽ സഹിക്കേണ്ടിവരുന്ന ലക്ഷണം കാണുന്നുണ്ട്. പുതിയ ചലച്ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കും. യോഗ, നീന്തൽ, വാഹനമോടിക്കൽ, പാചകം, സംഗീതം, നൃത്തം എന്നിവയിൽ ചിലത് പരിശീലിക്കും.
അനിഴം: ബന്ധുജനസഹായം, സുഹൃദ് സംഗമം, വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, തസ്കരഭയം എന്നിവയ്ക്ക് ലക്ഷണമുണ്ട്.
തൃക്കേട്ട: യന്ത്രത്തകരാറുമൂലം ധനനഷ്ടവും അഭിമാനനഷ്ടവും ഉണ്ടാകാനിടയുണ്ട്. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകും.
മൂലം: സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കുകയാണ് അഭികാമ്യം. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും.
പൂരാടം: ഏതു കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ നിസഹകരണ മനോഭാവം അനുഭവപ്പെടും. സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് അവയെ കുറയ്ക്കാനായി ശ്രമം തുടരും.
ഉത്രാടം: വ്യാപാര - വ്യവസായ മേഖലയിൽ വമ്പിച്ച പുരോഗതി, സൗഹൃദ സദസുകളിൽ വച്ച് പുരസ്കാരലബ്ധി, രാഷ്ട്രീയപരമായി നേട്ടങ്ങൾ കൈവരിക്കൽ, സത്സംഗം എന്നിവ ഫലം.
തിരുവോണം: തിരുവചനങ്ങളുടെ അർത്ഥവും സാരവും മനസിലാക്കാൻ ശ്രമിക്കുന്നതു ഗുണകരമായിരിക്കും. വിനോദസഞ്ചാരം നടത്തും. നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും.
അവിട്ടം: അവിചാരിതമായി എടുത്ത തീരുമാനം നല്ലതിൽ ചെന്നു കലാശിക്കും. സന്താനങ്ങൾക്ക് വിദ്യാപുരോഗതി, ഗൃഹപരിഷ്കാരം, വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി തുക ചെലവഴിക്കൽ ഫലമാകുന്നു.
ചതയം: ചതിക്കും വഞ്ചനയ്ക്കും പാത്രമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുൻകോപം നിമിത്തം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്.
പൂരുരുട്ടാതി: പൂർവിക സ്വത്തുക്കൾ ഭാഗിച്ചതിൽ കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പുണ്ടാകും. ആലോചനാ പൂർണമായ പ്രവർത്തനം മൂലം സംഗതികൾ വിചാരിച്ചതിലധികം ഭംഗിയായി നടത്താൻ കഴിയും.
ഉത്രട്ടാതി: ഉദ്ദേശശുദ്ധിയോടെ മാത്രം സ്ത്രീകളുടെ കാര്യങ്ങളിൽ ഇടപെടുക. അനാവശ്യമായ മത്സരബുദ്ധി പ്രദർശിപ്പിക്കുമെങ്കിലും പ്രോത്സാഹനത്തിനു പകരം നിരുത്സാഹപ്പെടുത്തലാകും ഫലം.
രേവതി: രേഖ നോക്കി ഫലം പറയുന്ന വ്യക്തികൾ ധാരാളം ഉണ്ട് എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. വാഹനാപകടങ്ങളിൽ നിന്ന് അത്ഭുതകരമായി, ദേഹക്ഷതമേൽക്കാതെ രക്ഷപ്പെടും.