
സി.ബി.ഐ 5 : ദ് ബ്രെയ്ൻ മേയ് 1 ന്
മമ്മൂട്ടി , കെ. മധു, എസ്.എൻ. സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി.ബി.ഐ 5 : ദ് ബ്രെയ്ൻ മേയ് ഒന്നിന് തിയേറ്ററുകളിൽ.പതിനേഴു വർഷത്തിനുശേഷമാണ് സി.ബി.ഐ സീരിസിന് അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
ചാക്കോയും വിക്രമുമായി മുകേഷും ജഗതിയും തിരിച്ച് എത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ, സായ് കുമാർ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ഇടവേള ബാബു, ആശ ശരത്, കനിഹ, മാളവിക മേനോൻ, അൻസിബ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, സ്വാസിക, ചന്ദു, സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ. സ്വർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജ്.
ജയറാം- മീര ജാസ്മിൻ മകൾ 29ന്
ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ ഏപ്രിൽ 29ന് പ്രദർശനത്തിന് എത്തും. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് ജയറാമിന്റെയും മീര ജാസ് മിന്റെയും മകളുടെ വേഷം അവതരിപ്പിക്കുന്നത്.ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ്, അൽത്താഫ്, നസ് ലൻ, ശ്രീലത എന്നിവരാണ് മറ്റു താരങ്ങൾ. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം എസ്. കുമാർ, സംഗീതം വിഷ്ണു വിജയ്, വിതരണം സെൻട്രൽ പിക്ചേഴ്സ്. പി.ആർ.ഒ:വാഴൂർ ജോസ്.
പൃഥ്വിരാജ് -സുരാജ് ജനഗണമന 28ന്
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ജനഗണമന ഏപ്രിൽ 28ന് പ്രദർശനത്തിന് എത്തും. ക്വീനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, പശുപതി, മംമ്ത മോഹൻദാസ്, പ്രിയങ്ക നായർ, വിൻസി അലോഷ്യസ്, ശാരി,ധ്രുവൻ, ശ്രീ വിദ്യ, ഇളവരശ്, മിഥുൻ, ഹരികൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം . രചന ഷാരിസ് മുഹമ്മദ്. ഛായാഗ്രഹണം സുധീപ് ഇളമൺ. സംഗീതം ജേക്സ് ബിജോയ്.
അന്താക്ഷരി
സൈജു കുറുപ്പ്, സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, ശബരീഷ് വർമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത അന്താക്ഷരി സോണി ലിവിൽ സ്ട്രീം ചെയ്തു. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്. മുത്തുഗവുവിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൽ ജസാം, അബ്ദുൾ ജബാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം: അങ്കിത് മേനോൻ. എഡിറ്റർ: ജോൺകുട്ടി.