
ലക്നൗ: വിവാഹസൽക്കാരത്തിനായി തയാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ മോദി നഗറിലാണ് സംഭവം നടന്നത്. ട്വിറ്ററിലൂടെയാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. തന്തൂരി നാൻ ചുടുന്നതിന് മുമ്പ് അതിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് ഗാസിയാബാദ് ഇൻസ്പെക്ടർ അറിയിച്ചിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്തവരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
गाज़ियाबाद के मोदीनगर में शादी में थूक लगाकर रोटी बनाने का वीडियो वायरल@ghaziabadpolice @Uppolice @UPPViralCheck pic.twitter.com/TdYk1nLrfQ
— MSB News (@PBusiness_1) April 22, 2022
ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ വർഷം ഗാസിയാബാദിൽ നിന്ന് ഇതേ രീതിയിലുള്ല മറ്റൊരു വീഡിയോ പ്രചരിച്ചിരുന്നു. ചിക്കൻ പോയിന്റ് എന്ന പഞ്ചാബി ധാബയിൽ റോട്ടി ചുടുന്നതിന് മുമ്പായി പാചകക്കാരൻ അതിൽ തുപ്പുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചിരുന്നത്. പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
गाजियाबाद के एक चिकन पॉइंट का वीडियो सामने आया है, जिसमें एक शख्स थूक लगाकर रोटी बनाता दिख रहा है. pic.twitter.com/utDi9Jh9F8
— Anubhav Shakya (@AnubhavVeer) October 17, 2021