
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയും നാഷണൽ റിമോട്ട് സെൻസിംഗ് സെന്റ (എൻ.ആർ.എസ്.സി) റും ജൂനിയർ റിസർച്ച് അസോസിയേറ്റ് (12) റിസർച്ച് അസോസിയേറ്റ് (2) റിസർച്ച് സയന്റിസ്റ്റ് (41) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.ആർ.എസ്.സിയുടെ ഔദ്യോഗിക സൈറ്റായ nrsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് 8.
യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത
ജെ.ആർ.എഫ്: എം.ഇ/ എം.ടെക്ക് ഇൻ റിമോട്ട് സെൻസിംഗ്, ജി.ഐ.എസ്, റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസ്, ജിയോ ഇൻഫർമാറ്റിക്സ്, ജിയോമാറ്റിക്സ്, ജിയോ സ്പേഷ്യൽ ടെക്നോളജി, സ്പേഷ്യൽ ഇൻഫർമേഷൻ ടെക്നോളജി വിത്ത് ബി.ഇ, ബിടെക്ക് ഇൻ സിവിൽ എൻജിനയറിംഗ്, എം.എസ്സി ഇൻ അഗ്രിക്കൾച്ചറൽ.
റിസർച്ച് അസോസിയേറ്റ്: ബോട്ടണി/ ഇക്കോളജി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജി എന്നിവയിൽ പിഎച്ച്ഡി, അനുബന്ധ വിഷയങ്ങളിൽ എംഎസ്സിയും ബിഎസ്സിയും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിന് എൻ. ആർ.എസ്.സി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തും. ഇത് ഉദ്യോഗാർത്ഥികളെ സ്ക്രീനിംഗ്/ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിനാണ്. അന്തിമപരീക്ഷയിൽ ഈ മാർക്ക് പരിഗണിക്കില്ല. ഇന്റർവ്യൂ മാർക്ക് മാത്രമേ പരിഗണിക്കൂ.
ഗിഫ്റ്റഡ് ചിൽഡ്രൻ കോ-ഓർഡിനേറ്റർ
തിരുവനന്തപുരം: പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പ്രചോദിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിക്കായി എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കും. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകരെയാണ് പരിഗണിക്കുന്നത്. മേയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
പ്രതീക്ഷാഭവൻ ആരംഭിക്കാൻ പ്രപ്പോസൽ
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളിയുള്ള പുരുഷൻമാരെ പുനരധിവസിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രതീക്ഷാ ഭവൻ തുടങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് ഒരു കേന്ദ്രമുള്ളത്. ഈ മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് ധനസഹായം നൽകി പദ്ധതി നടപ്പിലാക്കും. യോഗ്യതയുള്ള സർക്കാർ അംഗീകൃത എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.swd.kerala.gov.in ൽ ലഭ്യമാണ്. മേയ് 20 നകം അപേക്ഷ സാമൂഹ്യ നീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പ് sjdpwdcell@gmail.com ലേക്കും അയയ്ക്കണം.
കിറ്റ്സിൽഎം.ബി.എ
തിരുവനന്തപുരം: കിറ്റ്സിൽ 2022-24 അദ്ധ്യയന വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനം തുടങ്ങി. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെമാറ്റ്/ സിമാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kittsedu.org ഫോൺ നമ്പർ: 94465 29467/0471-2329539, 2327707