
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പിണറായി പാണ്ട്യാലമുക്കിലെ വീടിന് സമീപം നടന്ന ബോംബേറിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു. സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണം. പൊലീസ് നിരീക്ഷണവലയത്തിലുള്ള മുഖ്യമന്ത്രിയുടെ വീടിനടുത്ത് സി.പി.എമ്മിന് ബോംബ് ശേഖരണ കേന്ദ്രങ്ങളുണ്ടെന്നത് ആശങ്കാജനകമാണ്.
സി.പി.എം അനുഭാവിയുടെ വീട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് നേതാവ് ഒളിവിൽ കഴിഞ്ഞതിൽ സി.പി.എം നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും വേണു ആവശ്യപ്പെട്ടു.