
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി ദിവ്യാ ഉണ്ണി അഭിനയം നിറുത്തിയത്. വർഷങ്ങൾ ഒരുപാടായെങ്കിലും മലയാളികൾ ദിവ്യയെ മറന്നിട്ടില്ല, ദിവ്യ മലയാളികളെയും. നല്ലൊരു കഥാപാത്രം വന്നാൽ സിനിമയിലേക്ക് മടങ്ങി വരാൻ ഒരുക്കമാണെന്നാണ് താരം പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്...
' സിനിമയുമായുള്ള കണക്ഷൻ ഒരിക്കലും ഞാൻ വിട്ടു കളഞ്ഞിട്ടില്ല. പുതിയ സിനിമകളെല്ലാം കാണാറുണ്ട്. ചില കഥകൾ ഒക്കെ കേട്ടിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതൊന്നും വർക്കൗട്ട് ആയില ്ല. ചിലത് ഡേറ്റിന്റെ പ്രശ്നം. ചിലതെല്ലാം എന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും കൊണ്ട് മാറി. സമയമാകുമ്പോൾ അത് നടക്കുമെന്ന് വിചാരിക്കാം.
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തും സ്ക്രിപ്ട് വായിച്ചൊന്നുമായിരുന്നില്ല അന്ന് സിനിമകൾ ചെയ്‌തത്. വൺലൈൻ കഥ കേൾക്കും. ഞാൻ ചെയ്തിരിക്കുന്ന പടങ്ങളെല്ലാം ഐ വി ശശി സാർ, ഭരതൻ സാർ, സിബി സാർ, ഷാജി കൈലാസ് സാർ പോലുള്ള വലിയ ആൾക്കാർക്കൊപ്പമായിരുന്നു. അവരോടൊന്നും കഥ ചോദിക്കാൻ തോന്നിയിട്ടില്ല. അവർ തരുന്നതെല്ലാം നല്ല കഥാപാത്രങ്ങളായിരിക്കും. നമ്മുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു തരും. അവരുടെ കഴിവ് കൊണ്ടാണ് നന്നായി ചെയ്യാൻ പറ്റിയത്.
ഉസ്താദിലെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ട്. നല്ലൊരു കാരക്ടർ ആയിരുന്നു അത്. ആ ബോണ്ട് വളരെ മനോഹരമാണ്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന മെസേജുകളിൽ ഉസ്താദ് സിനിമയെ കുറിച്ചുള്ള രണ്ടോ മൂന്നോ വിശേഷങ്ങൾ ഉണ്ടാകും." വീഡിയോ കാണാം.