
കേരളസർവകലാശാല സെപ്റ്റംബർ 2021 ന് നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി/ ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും മെയ് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലായിൽ നടത്തിയ ഒന്നും വർഷ എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ - ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല മെയ് 17 ന് നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എൽ, ഒക്ടോബർ 2021 ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കേരളസർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്കീം) & സെഷണൽ ഇംപ്രൂവ്മെന്റ് (2008 & 2013 സ്കീം), മെയ് 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആരോഗ്യശാസ്ത്ര സർവകലാശാല അറിയിപ്പുകൾ
രണ്ടാം വർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രണ്ടാം വർഷ ഫാം.ഡി സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹരായ വിദ്യാർത്ഥികൾക്ക്, ഏപ്രിൽ 26 വരെ പിഴ കൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ പിഴയോടുകൂടി ഏപ്രിൽ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ ടൈംടേബിൾ
മേയ് 18 മുതൽ ജൂൺ 8 വരെയുള്ള തിയ്യതികളിൽ നടക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിൾ
ഏപ്രിൽ 29 ന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013, 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, മേയ് 10 മുതലാരംഭിക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, മേയ് 16 മുതൽ ആരംഭിക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ 29 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, മെയ് 6 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, മെയ് 16 മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി.എസ്.എം. എസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
പരീക്ഷാ റീടോട്ടലിംഗ് ഫലം
2021 ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ അവസാന വർഷ ബി. ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.