
ന്യൂഡൽഹി: മാരുതി, മഹീന്ദ്ര തുടങ്ങിയവയ്ക്ക് പിന്നാലെ പാസഞ്ചർ വാഹനവില ഉയർത്തി ടാറ്റാ മോട്ടോഴ്‌സും. ഇന്നലെ പ്രാബല്യത്തിൽ വന്നവിധം ശരാശരി 1.1 ശതമാനം വിലവർദ്ധനയാണ് പ്രഖ്യാപിച്ചത്. സ്‌റ്റീൽ, അലുമിനിയം, പലേഡിയം തുടങ്ങിയ അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധിച്ച പശ്ചാത്തലത്തിൽ ഉത്പാദനച്ചെലവേറിയത് ചൂണ്ടിക്കാട്ടിയാണ് വാഹന നിർമ്മാതാക്കൾ മോഡലുകൾക്ക് വില ഉയർത്തുന്നത്.
ശരാശരി 1.5 ശതമാനം വിലവർദ്ധനയാണ് മാരുതി പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ മോഡലുകൾക്ക് വിലവർദ്ധന 2.5 ശതമാനം.