
അബുദാബി: യു.എ.ഇയിൽ ഇന്ത്യക്കാർക്ക് ഇനി മൊബൈൽ ഫോണിലെ യു.പി.ഐ ആപ്പ് വഴിയും ഓൺലൈൻ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യു.പി.ഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുള്ളവരും ഭീം ആപ്പ് ഉള്ളവരുമാണ് ഇതിന് അർഹർ. യു.എ.ഇയിൽ എല്ലായിടത്തും ഈ സൗകര്യം ലഭിക്കില്ല. നിയോപേ ടെർമിനലുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ യു.പി.ഐ പണമിടപാടുകൾ നടത്താനാവുക.
നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ ഒഫ് ഇന്ത്യ, മഷ്‌റെഖ് ബാങ്കുമായി സഹകരിച്ചാണ് സൗകര്യം ലഭ്യമാക്കുന്നത്. നേപ്പാളിനും ഭൂട്ടാനും യു.പി.ഐ സേവനങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. സിംഗപ്പൂരിലും ഈ വർഷം അവസാനത്തോടെ യു.പി.ഐ സേവനങ്ങൾ ലഭ്യമാകും.