astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഏപ്രിൽ 24 1197 മേടം 11 ശനിയാഴ്ച.

(വൈകന്നേരം 5 മണി 51 മിനിറ്റ് 47 സെക്കന്റ് വരെ തിരവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം.)


അശ്വതി: അധിക ചെലവുകൾ കുറയ്ക്കണം അങ്ങനെ പാഴ്‌ചെലവുകൾ നിയന്ത്രണ വിധേയമാക്കാൻ കഴിയും. കുടുംബത്തിൽ എല്ലാവരോടും സ്‌നേഹത്തോടെയും ദയയോടെയും പെരുമാറുക.

ഭരണി: വിലപിടിപ്പുള്ള രേഖകൾ ആഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം, അനാവശ്യ യാത്രകൾ കുറക്കണം, ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം.

കാർത്തിക: പലതരം പ്രതിബന്ധങ്ങൾ നേരിടും. എങ്കിലും ഈശ്വരാധീനം കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവില്ല. ചെലവ് നിയന്ത്രിക്കണം. ഉത്കണ്ഠയും ആശങ്കയും പാടില്ല.

രോഹിണി: കുടുംബ ജീവിതം സന്തോഷകരമാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം, ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം.

മകയിരം: കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ച ദുരിതങ്ങൾ പൂർണമായും സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനും അദ്ധ്വാനഭാരം വർധിക്കാനും സാധ്യതയുണ്ട്.

തിരുവാതിര: ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും, ആരോഗ്യം തൃപ്തികരം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും, അപവാദം മാറികിട്ടും, സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റങ്ങൾ കിട്ടാം.

പുണർതം: കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തും. പങ്കുകച്ചവടം ലാഭകരമാകും. ബന്ധുക്കളുടെ സഹായം ഗുണകരമാകും.

പൂയം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ യോജിപ്പിലെത്തും, ഇഷ്ട വാർത്താ ശ്രവണം, നവീന വസ്ത്രലബ്ദി, വിദേശ യാത്രാ സാഫല്യം.

ആയില്യം: അസാദ്ധ്യമെന്നു കരുതി മറ്റുള്ളവർ ഉപേക്ഷിക്കുന്ന പ്രവർത്തികൾ വിജയത്തിലെത്തിക്കും, ഗുരു കാരണവന്മാരുടെയും, ഗുരുനാഥന്മാരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു പോകും.

മകം: ജോലിയിലെ പ്രശ്നങ്ങൾ വിജയകരമായി മറികടക്കാൻ സാധിക്കും, കുടുംബ ജീവിതത്തിൽ ആഹ്ലാദം വന്നു ചേരും, ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ നല്ല ശ്രദ്ധ പുലർത്തും.

പൂരം: കുടുംബത്തിൽ മംഗള കർമ്മം നടക്കും, ആയുസിലും പ്രത്യേകം ശ്രദ്ധ വേണം, ജലം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

ഉത്രം: വിദേശ ജോലി തരപ്പെടും, ജീവിത സുഖം വർദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങൾ കൈവരും,അനുരാഗ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.

അത്തം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ദൈവ കൃപയുണ്ടാകുന്നതാണ്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും.

ചിത്തിര: വളരെകാലമായി തീർപ്പ് കൽപ്പിക്കാതെ കിടന്ന വ്യവഹാരങ്ങളിൽ തീർപ്പാകും,വിശിഷ്ട വ്യക്തികളുമായി സമ്പർക്കമുണ്ടാക്കി നേട്ടങ്ങൾ കൊയ്യും.

ചോതി : വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം, ചെയ്തപോയ കുറ്റങ്ങളിൽ പശ്ചാത്തപിക്കേണ്ടാതായി വരും, അബദ്ധങ്ങളിൽ ചാടരുത്.

വിശാഖം: ഏറ്റെടുക്കുന്ന കർമ്മങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും, കുടുംബ ബന്ധങ്ങളിൽ ശത്രുത വർദ്ധിക്കും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം.

അനിഴം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നു ചാടരുത്. അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, കുടുംബപ്രശ്നങ്ങൾ പരിഹരിക്കണം.

കേട്ട: കൃത്യനിഷ്ഠ പാലിക്കാൻ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകൾ സൂക്ഷിക്കണം, വിശ്വാസ വഞ്ചനയ്ക്ക് ഇടവരരുത്.

മൂലം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന നടത്തും, ധന വരവിന് സാദ്ധ്യത. കുടുംബ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പൂരാടം: കലാസാംസ്‌കാരിക രംഗത്തുള്ളവർക്ക് പ്രശസ്തി, അവസരങ്ങളും ലഭിക്കും, സഹോദരങ്ങൾ വഴി നേട്ടം, വിവാഹം, ഉദ്യോഗം ഇവയ്ക്കു വേണ്ടി ഈശ്വര പ്രാർത്ഥന ശക്തമാക്കണം.

ഉത്രാടം: ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, സർവ്വാഭീഷ്ട സിദ്ധി ലഭിക്കും.

തിരുവോണം: വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും. അലസത വിട്ടൊഴിയും. പൊതുരംഗത്ത് നേട്ടങ്ങൾ, യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കണം.

അവിട്ടം: ഉദ്യോഗത്തിന് പുറമേ ധന ലാഭാമുള്ള വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തി മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും, കുടുംബ സൗഖ്യം ലഭിക്കും.

ചതയം: ചലച്ചിത്ര രംഗത്തുള്ളവർക്ക്കാലം അനുകൂലമാണ്. ബിസിനസിൽ അഭിവൃദ്ധി ഉണ്ടാകും. പ്രണയം സഫലമാകും.

പൂരുരുട്ടാതി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയിൽ പെടരുത്.വിദേശത്ത് ജോലിക്ക് സാധ്യത. ബന്ധുജനസന്ദർശനം മനഃസുഖം നൽകും.

ഉത്തൃട്ടാതി: ജീവിതാഭിലാഷങ്ങൾ യാഥാർത്ഥ്യം ആകും. പുന:പരീക്ഷയിൽ വിജയിക്കും.സാമ്പത്തിക സഹായം നൽകമ്പോൾ രേഖകൾ വാങ്ങാൻ മറക്കരുത്.

രേവതി: മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കരുത്. അനാവശ്യ ചിന്തകളെ ഒഴിവാക്കുക, ശത്രുക്കളുടെ പ്രവർത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക, തൊഴിൽ രംഗത്ത് മേലധികാരികളുമായി ഉരസരുത്.