chicago

ഇലിനോയ് : യു.എസിലെ ഷിക്കാഗോയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വിദ്യർത്ഥികളടക്കം മൂന്ന് മരണം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേ​റ്റു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തെലങ്കാന സ്വദേശികളായ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൊയോട്ട കാറിലേക്ക് എതിർവശത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വന്ന ഫിയ​റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.


കാർബൻഡേൽ സതേൺ ഇലിനോയ് യൂണിവേഴ്സി​റ്റിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ പവൻ സ്വർണ (23), വംഷി പെച്ച​റ്റി (23) എന്നിവരാണ് മരിച്ചത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാറിലെ ഡ്രൈവറും മിസോറി സ്വദേശിയുമായ മേരി മ്യൂണിയറാണ് (32) മരിച്ച മ​റ്റൊരാൾ. യശ്വന്ത് (23), കല്യാൺ ഡോർണ (24), കാർത്തിക് (23) എന്നിവർക്കാണ് പരിക്കേ​റ്റത്. ഇതിൽ കാർത്തിക്കിന്റെ നില ഗുരുതരമാണ്.