kk

പാലക്കാട് : ആർ.എസ്.എസ്,​ എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. 28-ാം തീയതി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും. നിരോധനാജ്ഞ നീട്ടാൻ നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം.

അതേസമയം, പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ മൂന്നു പേരെകൂടി പൊലീസ് പിടികൂടി. ഗൂഢാലോചനയില്‍ പങ്കാളികളാകുകയും കൃത്യം നടത്താന്‍ വാഹനമെത്തിക്കുകയും ചെയ്ത മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇതിലൊരാള്‍ കൊലപാതകം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടികൂടിയവരുടെ എണ്ണം പത്തായി.