
നിത്യജീവിതത്തിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ശരീര ദുർഗന്ധം. വിയർപ്പിന്റെ രൂക്ഷഗന്ധം പലപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്താറുണ്ട്. ശരീരത്തിലെ ദുർഗന്ധത്തിന് നമ്മുടെ ഭക്ഷണക്രമവുമായി ബന്ധമുണ്ട്. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിറുത്തി വിയർപ്പിന്റെ ദുർഗന്ധം അകറ്റും. ദിവസം രണ്ടു നേരം കുളിക്കുന്നതും ശരീര ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും.അമിത മദ്യപാനം ശരീരത്തിൽ അഡ്രിനാലിൻ കൂടുതൽ ഉത്പാദിപ്പിക്കും. ഇത് വിയർപ്പ് ദുർഗന്ധമുള്ളതാക്കും.
ചില മരുന്നുകളുടെ ഉപയോഗം വിയർപ്പിന് ദുർഗന്ധമുണ്ടാക്കും. ഇങ്ങനെയുള്ളവർ ഈ വിവരം ഡോക്ടറെ അറിയിച്ച് പ്രതിവിധി കാണുക. അമിത മസാല, എരിവ് , വെളുത്തുള്ളി എന്നിവയുടെ ഉപയോഗം വിയർപ്പ് നാറ്റമുണ്ടാക്കും ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയർപ്പ് ഗന്ധമുള്ളതാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങൾ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം. മാനസിക സമ്മർദ്ദം അമിത വിയർപ്പിന് കാരണമാകുന്നുണ്ട്. അതിനാൽ മാനസികോന്മേഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക.