
ശ്രീനഗർ : ദക്ഷിണ കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ വധിച്ചു.
ജെയ്ഷ് - ഇ - മുഹമ്മദ് സംഘടനയിലെ പ്രമുഖ അംഗമാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീർ പോലീസ് അറിയിച്ചു. കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
അതേസമയം സി.ഐ.എസ്.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരർ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.