
കൊളംബോ: രംബുക്കാനയിൽ ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ചേർന്ന ദേശീയ സുരക്ഷ യോഗത്തിൽ പങ്കെടുക്കാതിരുന്നത് വീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ. യോഗത്തിൽ പങ്കെടുക്കാത്തിനെതിരെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ നടത്തിയ വിമർശനത്തോടാണ് രാജപക്സയുടെ പ്രതികരണം.
അതേ സമയം, രംബുക്കാനയിലെ പ്രതിഷേധങ്ങൾക്കിടെ ഇന്ധന കണ്ടെയ്നറിന് തീയിട്ട പ്രതികളിലൊരാൾ എന്ന് സംശയിക്കുന്നയാളെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.