
കണ്ണൂർ: ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. കണ്ണൂർ താഴ ചൊവ്വ തെഴുക്കിൽപീടികയിൽ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ്(25) ആണ് മരിച്ചത്. റോഡരികിൽ നിന്ന ഹാരിസിന് മേൽ ലോറി ഇടിക്കുകയായിരുന്നു.
മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വരിയായിരുന്നു ലോറി. ടാങ്കർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹാരിസ്. റോഡരികിൽ സ്കൂട്ടർ നിർത്തി സുഹൃത്തിനെ ഫോണിൽ വിളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയ വീട് പണി കഴിപ്പിച്ചുവരുന്നതിനിടെയാണ് ദുരന്തമുണ്ടായതതെന്ന് ബന്ധുക്കൾ പറഞ്ഞു.