sreenivasan

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ. കോങ്ങാട് സ്വദേശി ബിലാൽ ആണ് പിടിയിലായത്. എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബാക്കി അഞ്ച് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശംഖുവാരത്തോട് കുന്നുംപുറം സ്വദേശി അഷ്‌വാഹ്(23)​,​ കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈൻ(30)​,​ കാവിൽപാട് കല്ലംപറമ്പിൽ സ്വദേശി അഷ്റഫ്(29)​ എന്നിവരെ റിമാൻഡ് ചെയ്‌തു.

ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.