
കോഴിക്കോട്: ലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര വാല്യക്കോട് ആണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു.പേരാമ്പ്ര ടെലഫോൺ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്.
സുരേഷ് ബാബു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമ്പ്രയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്നു സുരേഷും കുടുംബവും. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു.
മൂന്നുപേരെയും നാട്ടുകാർ ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജയുടെയും അഞ്ജലിയുടെയും ജീവൻ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.