suicide-

തൃക്കാക്കര: ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിന്റെ മനോവിഷമത്തിൽ ഉണിച്ചിറ ചാഴിക്കോടാത്ത് വീട്ടിൽ ജോസി ജോൺ (46) തൂങ്ങി മരിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഓട്ടോ തൊഴിലാളിയായ ജോസിയുടെ മാതാവ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പിതാവിനെ ആശുപത്രിയിൽ കൂട്ടിരിപ്പിനായി എത്തിച്ച ശേഷം മടങ്ങിയെത്തിയ ജോസി തലേന്ന് വാങ്ങിവച്ചിരുന്ന മദ്യക്കുപ്പി അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതു സംബന്ധിച്ച് ഭാര്യയുമായുണ്ടായ തർക്കത്തിനു പിന്നാലെ ജോസി വാടക വീട്ടിൽ തൂങ്ങിമരിക്കുകയുമായിരുന്നു. ഭാര്യ സമീപവാസികളെ വിളിച്ച് കയർ മുറിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056)