sndp-cambridge-branch

മേടച്ചൂടിന് കുളിർമയേകിയണയുന്ന മേടപ്പക്ഷിയുടെ ഹൃദയരാഗവും കണിക്കൊന്നയുടെ നൈർമ്മല്യവും യുകെ മലയാളികളുടെ മനസിലേക്കും പകർന്നുനൽകി എസ്എൻഡിപി കേംബ്രിഡ്ജ് ശാഖ-6196 ഒരുക്കിയ വിഷു ആഘോഷം അതിഗംഭീരമായി.

sndp-cambridge-branch

കൊവിഡ് മഹാമാരി തീർത്ത ചെറിയ ഒരു ഇടവേളക്കു ശേഷം കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമവേദിയായി മാറിയ ആദ്യത്തെ വിഷു ആഘോഷം യുകെയുടെ നാനാ ഭാഗത്തുമുള്ള ശ്രീനാരായണീയരെകൊണ്ട് ശ്രദ്ധയമായി. ഗുരുദേവ കൃതിയായ ദൈവദശകത്തിന്റെ സാമുഹ്യലാപനം നിറഞ്ഞ പ്രാർത്ഥനയോടുകൂടി വിഷു ആഘോഷങ്ങൾക്കു തുടക്കമായി.

sndp-cambridge-branch

പൊതുയോഗത്തിൽ സെക്രട്ടറി സനൽ രാമചന്ദ്രൻ ഏവരെയും സ്വാഗതം ചെയ്യുകയും അദ്ധ്യക്ഷൻ യോഗം പ്രസിഡന്റ് മനോജ് പരമേശ്വരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ആനന്ദ് ടിവി ചെയർമാൻ സദാനന്ദൻ ശ്രീകുമാർ ഔപചാരികമായി വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

sndp-cambridge-branch

എസ്എൻഡിപി വനിതാ സംഘം പ്രസിഡന്റ് നീമാ അരവിന്ദും സെക്രട്ടറി സ്മിത അനീഷും എല്ലാവർക്കും വിഷു ആശംസകൾ നേരുകയും അരവിന്ദ്ഘോഷ് ഭാസ്കരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഗുരുദേവ കൃതികളുടെ ആലാപനവും, വിഷുക്കണിയും,വിഷുകൈനീട്ടവും കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികളും, വിഭവസമൃദ്ധമായ വിഷുസദ്യയും, സമ്മാനങ്ങളും കൊണ്ട് മികവേകിയ ആഘോഷപരിപാടികൾ വേറിട്ടൊരു ഒരു വിഷുക്കാലത്തിന്റെ ഓർമ്മകൾ പുതുക്കി. കുറ്റമറ്റ പരിപാടികളുടെ വിജയത്തിന് കൂട്ടായി പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ എല്ലാവരും പ്രശംസാർഹരാണ്‌.