സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ഡാൻസ് വീഡിയോയിലൂടെയും മറ്റുമാണ് ഇരുവരും മലയാളികൾക്ക് ഇത്രയേറെ പ്രിയങ്കരരായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്.

കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിൽ അതിഥികളായെത്തിയിരിക്കുകയാണ് താരദമ്പതികൾ. തമാശകൾ നിറഞ്ഞതാണ് ഈ എപ്പിസോഡ്. അഭിമുഖത്തിനിടെ അർജുന്റെ ചെല്ലപ്പേര് അവതാരകയായ എലീനയോട് വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ.
ചിപ്പി എന്നാണ് സൗഭാഗ്യ അർജുനെ വിളിക്കുന്നത്. ചിപ്പിക്കുട്ടാ എന്ന് വിളിച്ച് എലീന കളിയാക്കുമ്പോൾ തമാശയ്ക്ക് ഭാര്യയോട് ചൂടാകുകയാണ് അർജുൻ. 'അടിച്ചുനിന്നയുണ്ടല്ലോ, വീട്ടിലേക്ക് വരട്ടെടി, നിനക്ക് ഞാൻ തരാമെന്നാണ്' അർജുൻ ഭാര്യയോട് പറയുന്നത്. ഇതുകേട്ട് സൗഭാഗ്യയും എലീനയും പൊട്ടിച്ചിരിക്കുകയാണ്.