modi

ന്യൂഡൽഹി : അടുത്തിടെ ബോക്‌സോഫീസിൽ ചലനമുണ്ടാക്കിയ ദ കശ്മീർ ഫയൽസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രിയെ സന്ദർശിച്ചു. മാതാവ് നൽകിയ രുദ്രാക്ഷ മാലയുമായാണ് നടൻ മോദിയെ കാണാനെത്തിയത്. ഈ അമൂല്യ സമ്മാനം അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. തുടർന്ന് മോദിയുമൊത്തുള്ള ചിത്രം വൈകാതെ തന്റെ ട്വീറ്ററിലൂടെ അനുപം ഖേർ പുറത്ത് വിട്ടു. മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്, രാവും പകലും രാജ്യവാസികൾക്കായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നത് ഏറെ പ്രചോദനകരമാണ്, താങ്കളെ സംരക്ഷിക്കുവാനായി അമ്മ നൽകിയ രുദ്രാക്ഷമാല സ്വീകരിച്ചത് താൻ എന്നും ഓർക്കുമെന്നും അദ്ദേഹം കുറിച്ചു.

അനുപം ഖേറിന്റെ ട്വീറ്റിന് മറുപടിയായി മോദി നന്ദി അറിയിക്കുകയും, രുദ്രാക്ഷ മാല നൽകിയ മാതാവിന്റെയും നാട്ടുകാരുടെയും അനുഗ്രഹം മാത്രമാണ് രാഷ്ട്ര സേവനത്തിൽ തുടർച്ചയായി പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്നും കുറിച്ചു. നേരത്തേ അനുപം ഖേർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു.