rubber

കൊച്ചി: രാജ്യത്ത് പ്രകൃതിദത്ത റബർ ഉത്‌പാദനവും ഉപഭോഗവും കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) കുത്തനെ കൂടി. റബ‌ർ ബോർഡിന്റെ മികച്ച ഇടപെടലുകളിലൂടെ കൃഷിയും ടാപ്പിംഗും മെച്ചപ്പെടുത്തിയതാണ് ഉത്പാദനം വർദ്ധിക്കാൻ സഹായകമായത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മെല്ലെ വാഹന നിർമ്മാണമേഖലയും ടയർ വ്യവസായവും കരകയറുന്നതാണ് ഉപഭോഗ വർദ്ധനയ്ക്ക് വഴിതെളിച്ചത്.

ഉത്‌പാദനം

(ടണ്ണിൽ)​

 2018-19 : 6,​51,​000

 2019-20 : 7,​12,​000

 2020-21 : 7,​15,​000

 2021-22 : 7,​75,​000

ഉപഭോഗം

(ടണ്ണിൽ)​

 2018-19 : 12,​11,​000

 2019-20 : 11,​34,​000

 2020-21 : 10,​96,​400

 2021-22 : 12,​40,​000

കൂടുന്ന കൃഷി

2021-22ൽ റബർ ബോർഡിന്റെ ഇടപെടലുകളിലൂടെ 'റെയിൻ ഗാർഡ്" ചെയ്‌ത് ഉത്‌പാദനസജ്ജമാക്കിയത് 3.88 ലക്ഷം ഹെക്‌ടറാണ്. മുൻവർഷം ഇത് 2.50 ലക്ഷം ഹെക്‌ടറായിരുന്നു. ടാപ്പിംഗ് 14,​000 ഹെക്‌ടറിൽ നിന്ന് 40,​000 ഹെക്‌ടറിലേക്കും ഉയർത്തി.

 2021-22ൽ ഇറക്കുമതിയിലൂടെ തരണം ചെയ്‌തത് ആഭ്യന്തര ഉത്പാദനവും ഉപഭോഗവും തമ്മിലെ അന്തരമായ 5.3 ലക്ഷം ടണ്ണാണെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു.