നാൽപത് വർഷത്തിലേറെയായിട്ടുള്ള ആത്മബന്ധം ജോൺപോളുമായിട്ടുണ്ടായിരുന്നെന്ന് സംവിധായകൻ കമൽ. സിനിമാ ജീവിതം ആരംഭിച്ചതുമുതലുള്ള ബന്ധമാണ്. അതിമനോഹരമായി കഥ പറയുമായിരുന്നു. മമ്മൂട്ടിക്ക് ആദ്യകാല കൊമേഷ്യൽ ഹിറ്റ് കൊടുത്തയാളാണ്. ഏറ്റവും ആത്മബന്ധമുള്ളൊരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

john-paul

എറണാകുളം ലിസി ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു ജോൺ പോളിന്റെ അന്ത്യം. ശ്വാസമെടുക്കാനുള്ള വിഷമവും ഉദരസംബന്ധമായ പ്രശ്നങ്ങളും മൂലം ഫെബ്രുവരി മുതൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി നില വഷളായി ഹൃദയാഘാതമുണ്ടാകുകയായിരുന്നു.