gold-smuggling

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടരക്കോടിയോളം രൂപ വില വരുന്ന 232 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്ത തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസസ് എറണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ പേരിലാണ് സ്വർണം അയച്ചത്. തൃക്കാക്കര സ്വദേശിയുടെ ഡ്രൈവറായ നകുലാണ് പിടിയിലായത്. സിറാജുദ്ദീൻ എന്നയാളാണ് സ്വർണം അയച്ചതെന്നും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ നാല് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. തുരുത്തുമ്മേൽ എന്റർപ്രൈസസിലെ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ദുബായിൽ നിന്നെത്തിയ കാർഗോയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭിക്കുന്ന യന്ത്രം വിദേശത്ത് നിന്നും വരുത്തിയത് എന്തിനെന്ന സംശയമാണ് സ്വർണവേട്ടയിലേക്ക് നയിച്ചത്.