romance

സെക്സ് അടക്കമുള്ള പല കാര്യങ്ങളിലും ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. എന്ന് കരുതി അവർ തമ്മിൽ ഐക്യമില്ലെന്ന് ഒരിക്കലും പറയാൻ കഴിയില്ല. മിക്ക സ്ത്രീകളും പുരുഷന്മാരിൽ നിന്ന് ആഗ്രഹിക്കുന്ന ഏഴ് കാര്യങ്ങളുണ്ട്.

വളരെ ചെറിയ ഈ കാര്യങ്ങൾ ചെയ്തുകൊടുത്താൽ അവൾ ഹാപ്പിയാകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രശംസ. നല്ല കാര്യങ്ങൾ ചെയ്താൽ അവളെ അഭിനന്ദിക്കാൻ മടി കാണിക്കരുത്. ഉദാഹരണത്തിന് അവൾ ധരിച്ചിരിക്കുന്ന വസ്ത്രം നന്നായിട്ടുണ്ടെന്ന് പറയാം, പാകം ചെയ്ത ഭക്ഷണം രുചിയുണ്ടെന്ന് പറയാം. ഇതൊക്കെ പങ്കാളി നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നുണ്ട്.


ഒരോ പെൺകുട്ടിയും സുരക്ഷിതത്വം അനുഭവിക്കാൻ ആഗ്രഹിക്കുന്നു. തന്റെ പുരുഷൻ ശക്തനായിരിക്കണമെന്നും, ഒരാൾ തന്നെ ഉപദ്രവിച്ചാൽ രക്ഷപ്പെടുത്തണമെന്നും അവൾ ആഗ്രഹിക്കുന്നു. പക്ഷേ അതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട്. അവളെ വൈകാരികമായി സുരക്ഷിതമാക്കുന്ന ഒരു പങ്കാളിയെയാണ് അവൾക്ക് വേണ്ടത്.


മറ്റൊന്ന് സമയമാണ്. ഓരോ പെൺകുട്ടിയും തന്റെ പുരുഷനുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. കുറച്ച് സമയം പങ്കാളിക്കായി മാറ്റിവയ്ക്കാം. ഒന്നിച്ച് പുറത്തുപോകുകയോ, സിനിമ കാണുകയോ ഒക്കെ അവളെ സന്തോഷിപ്പിക്കും.


തമാശകൾ പറഞ്ഞ് തന്നെ ചിരിപ്പിക്കുന്നയാളായിരിക്കണം പങ്കാളിയെന്ന് അവൾ രഹസ്യമായിട്ടെങ്കിലും ആഗ്രഹിക്കുന്നു. എപ്പോഴും മസിലുപിടിച്ച് നടക്കുന്നതിന് പകരം വിശേഷങ്ങൾ പറഞ്ഞും, തമാശകൾ പറഞ്ഞു പരസ്പരം ചിരിക്കാം.

പരസ്‌പര ബഹുമാനമാണ് ഏത് ബന്ധത്തിനും വേണ്ട പ്രധാന കാര്യം. താൻ എന്താണ്, എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ബഹുമാനിക്കുന്ന ഒരു പുരുഷനെയാണ് അവൾ ആഗ്രഹിക്കുന്നത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനം നൽകാൻ കഴിയുന്നയാളായിരിക്കണം.

അവന്റെ ഇഷ്ടങ്ങൾ തന്റെ മേൽ അടിച്ചേൽപിക്കരുതെന്ന് ഏത് പെണ്ണും ആഗ്രഹിക്കും. ഉദാഹരണത്തിന് അവൾക്ക് ജീൻസും ടോപ്പും ധരിക്കുന്നതാണ് ഇഷ്ടം. പങ്കാളി അതിന് തടസം പറഞ്ഞാൽ അത് അവളിൽ നീരസം ഉണ്ടാകും.

പങ്കാളി തന്നെ ലാളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. സമ്മാനങ്ങൾ നൽകുന്നതും സർപ്രൈസുകൾ നൽകുന്നതുമൊക്കെ അവളെ കൂടുതൽ സന്തോഷവതിയാക്കും.