
ആയൂർ: നഗരമദ്ധ്യത്തെ കാവിലെ കാണിയ്ക്ക വഞ്ചി തട്ടിയെടുത്ത മോഷ്ടാവിനെ കുടുക്കി സിസിടിവി. ആയൂർ നഗരത്തിലെ മാടൻകാവിലെ കാണിയ്ക്കവഞ്ചി ചാക്കിലാക്കിയ മോഷ്ടാവ് ടൗൺ ഭാഗത്തേക്ക് പോകുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്. ഇന്നലെ ഉച്ചയോടെ കാവിലെ ജീവനക്കാരൻ സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു വഞ്ചി കടത്തിയത്.
ആയൂർ ടൗണിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് കാവ് സ്ഥിതിചെയ്യുന്നത്. നടപ്പാതയിൽ നിന്ന് കാവിലേയ്ക്ക് കയറുന്ന വഴിയിലാണ് വഞ്ചി വച്ചിരിക്കുന്നത്. സ്റ്റീൽ കുടമാണ് വഞ്ചിയായി ഉപയോഗിച്ചിരിക്കുന്നത്.
കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ചാക്കിൽ എടുത്തിട്ട വഞ്ചിയുമായി സ്ഥലം വിടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിയുമെന്ന കാര്യം മോഷ്ടാവ് പ്രതീക്ഷിച്ചില്ല. ജീവനക്കാരൻ കടയിലേക്
തിരികെ വന്ന ജീവനക്കാരൻ കാണിയ്ക്ക വഞ്ചി മോഷണം പോയതായി മനസ്സിലാക്കി. ഇതിനെ തുടർന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടത്. ഒന്നര മാസം കൂടുമ്പോഴാണ് വഞ്ചി തുറക്കുന്നത്. ഇപ്പോൾ വഞ്ചി തുറന്നിട്ട് ഏകദേശം ഒന്നരമാസത്തോളമായി അതിനാൽ വഞ്ചിയിൽ നിറയെ പണമുണ്ടാകാനാണ് സാദ്ധ്യതയെന്ന് ജൂവനക്കാരൻ പറഞ്ഞു.