
ന്യൂഡൽഹി: ഐ.പി.എല്ലിന്റെ ഈ സീസണിലെ പ്ലേ ഓഫ് ക്വാളിഫയൽ 2 മത്സരവും മേയ് 29ന് നിശ്ചയിച്ചിരിക്കുന്ന ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ക്വാളിഫയർ 1 എലിമനേറ്റർ മത്സരങ്ങൾക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയാകും. പ്ലേഓഫ് മത്സരങ്ങൾക്ക് ഗാലറിയിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കാനാണ് തീരുമാനം.