
തിരുവനന്തപുരം: അഖില കേരള ധീവരസഭ ജില്ലാസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കാലടി സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, ജില്ലാ റിട്ടേണിംഗ് ഓഫീസർ ബി. പ്രിയകുമാർ, ആർ. സുരേഷ്‌കുമാർ,ഉണ്ണി, ജോയി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പനത്തുറ പി.ബൈജു (പ്രസിഡന്റ് ),കാലടി സുഗതൻ (സെക്രട്ടറി), നീറമൺകര ജോയ് (വൈസ് പ്രസിഡന്റ് ), പൊഴിയൂർ പ്രസാദ് (ജോയിൻ സെക്രട്ടറി ),അഞ്ചുതെങ്ങ് ബി. മണി (ട്രഷറർ),ആർ.സുരേഷ് കുമാർ, പാറശേരി ഉണ്ണി (സംസ്ഥാനകൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.