
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഏപ്രിൽ 25 1197 മേടം 12 തിങ്കളാഴ്ച.
(വൈകന്നേരം 5 മണി 12 മിനിറ്റ് 6 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം.)
അശ്വതി: സ്ത്രീകൾ കാരണം സുഖവും സമാധാനവും വ്യക്തിജീവിതത്തിൽ ലഭിക്കും, അയൽക്കാർ അനുകൂലമായ രീതിയിൽ പെരുമാറും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.
ഭരണി:കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും പ്രശസ്തിയും സമ്പാദിക്കും, യാത്രാഗുണം ഉണ്ടാകും, ജീവിതത്തിൽ പരോഗതിയും വികാസവും നേടാൻ സാധിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
കാർത്തിക: എതിരാളികളുടെ വിമർശനങ്ങളെ അതിജീവിക്കാൻ കഴിയും, കുറെക്കാലമായി ഉണ്ടായിരുന്ന മാനസീക പ്രയാസങ്ങൾ മാറിക്കിട്ടും, പ്രയത്‌നങ്ങൾ സഫലമാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.
രോഹിണി: പുതിയ കൂട്ടുകെട്ടുകൾ കാര്യങ്ങൾ അനുകൂലമാക്കും, ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പാക്കും, സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കും.
മകയിരം: ബന്ധുക്കളുടെ എതിർപ്പുകൾ, സ്ത്രീകൾ മൂലം അസ്വസ്ഥത, മുൻകാലങ്ങളിലെ പ്രവൃത്തികൾ സദാ വേട്ടയാടിക്കൊണ്ടിരിക്കും, ബന്ധുക്കൾ ശത്രുക്കളാകും.
തിരുവാതിര: അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ സാരമായി ബാധിക്കും, വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കണം, അനുകൂലിച്ചവർ എല്ലാം എതിരാളികൾ ആകും, പങ്ക് കച്ചവടത്തിൽ നഷ്ടങ്ങൾക്ക് സാധ്യത കൂടുതലാണ്.
പുണർതം:എല്ലാ രംഗങ്ങളിലും കരുതലോടെ ഇരിക്കുക, ബന്ധുക്കൾ ശത്രുതാ മനോ ഭാവത്തോടെ പെരുമാറും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കാം ആയതിനാൽ സംസാരം നിയന്ത്രിക്കുക, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
പൂയം: ശത്രു ദോഷം, കളത്ര ദുഃഖം. യാത്രയിൽ ധനനഷ്ടം, മനസ്സമാധാനക്കുറവ്, അമിതമായ ധനചെലവ്, ദൂരയാത്രയിൽ ക്ലേശങ്ങൾ ഉണ്ടാകും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ വന്നു ഭവിക്കും, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.
ആയില്യം: ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. നിരന്തരം ആരോപണങ്ങൾക്ക് വിധേയമാകും, അന്യദേശ വാസം ഗുണകരമാകില്ല, സാമ്പത്തീക പ്രശ്‌നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.
മകം: ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, കർമ്മ രംഗത്തെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ മൂലം അധികാരം ലഭിക്കും, സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.
പൂരം: പല കാര്യങ്ങളിലും ഉദ്ദേശിച്ചതിലും കൂടുതൽ വിജയമുണ്ടാകും, പ്രതീക്ഷിക്കാത്ത പലരും സഹായത്തിനെത്തും, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും. ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങൾ.
ഉത്രം: എപ്പോഴും വിജയത്തിലേക്ക് നീങ്ങും, സുഹൃത്തുക്കൾ ആത്മാർത്ഥതയോടെ പെരുമാറും, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന നേട്ടങ്ങൾ കൈവരിക്കും, സ്ത്രീകൾക്ക് അംഗീകാരം, മനസ്സിൽ ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.
അത്തം:ജനസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങൾ നടത്തും, വിശ്വസ്തർ അത്യാവശ്യ സമയത്ത് സഹായിക്കും, അധികാരപരിധി വർദ്ധിക്കും, അംഗീകാരവും ആദരവും ലഭിക്കും, ശുഭാപ്തിവിശ്വാസം ഉണ്ടാകും, മനസുഖം വർദ്ധിക്കും.
ചിത്തിര: പല ദിശകളിൽ നിന്നുള്ള എതിർപ്പുകളെ നിഷ്പ്രയാസം ഇല്ലാതാക്കി മന്നേറാൻ കഴിയും. വിവാദങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാകുന്നത് മനസിന് സന്തോഷവും കരുത്തും പകരും, നൂതന പദ്ധതികൾ നടപ്പിലാക്കും, ഭാവി പരിപാടികൾ വിജയപ്രദമായി കരുപ്പിടിപ്പിക്കും.
ചോതി : ആരോഗ്യപരമായി മികച്ച സമയമാണ്, ഉത്തരവാദിത്ത ബോധത്തോടെ പെരുമാറും, കുടുംബത്തിലെ കുറയും, സമാധാനവും സന്തോഷവും അനുഭവപ്പെടും, പ്രയത്‌നത്തിനു തക്ക പ്രതിഫലം കിട്ടും, വശ്യമായി ആയി സംസാരിച്ച് മറ്റുള്ളവരെ വശപ്പെടുത്താൻ സാധിക്കും.
വിശാഖം: അശരണരെ സഹായിക്കുന്നത് വഴി മനോദുരിതങ്ങൾ ഒഴിഞ്ഞപോകും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകുമെങ്കിലും അവയെ മറികടക്കാനാകും, സ്വന്തം നേട്ടത്തിനായി ആകർഷണീയത ഉപയോഗിക്കാൻ മിടക്കേറും.
അനിഴം: പൊതുജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യനാകും. കേസുകളിൽ നിന്നും മറ്റ് നൂലാമാലകളിൽ നിന്നും മോചനം ലഭിക്കും, തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കിട്ടും, ശത്രുക്കളെ പരാജയപ്പെടുത്തും.
കേട്ട: സ്ത്രീകൾ മൂലം സുഖവും സമാധാനവും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, പുതിയസംരഭങ്ങൾ ആരംഭിക്കും, പല കാര്യങ്ങളും അനുകൂലമായി വരും, കുടുംബത്തിൽ നിന്നും പിന്തുണ ഉണ്ടാകും, നല്ല നിലപാടുകൾ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും.
മൂലം: ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടക്കും, തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, അന്യദേശത്ത് ഗുണങ്ങൾ ഉണ്ടാവും, ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ കഴിയും, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി.
പൂരാടം: ആരോഗ്യപരമായി കരുതൽ വേണം, മാനഹാനിയും പണച്ചെലവും, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം, വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക, ആദായത്തിൽ കുറവ് അനുഭവപ്പെടും.
ഉത്രാടം: ഇതുവരെ വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, എല്ലാ രംഗത്തും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും, നിർണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷപ്പെടും.
തിരുവോണം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ നല്ല കരുതൽ വേണം, അമിതാവേശം പ്രകടമാക്കും,പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, സുഹൃത്തുക്കളിൽ നിന്നുള്ള തിരിച്ചടികൾ മനോവേദനയുണ്ടാക്കും, പുതിയ ഉത്തരവാദിത്വങ്ങൾ വളരെ ആലോചിച്ചു മാത്രമേ ഏറ്റെടുക്കാവു.
അവിട്ടം: മറ്റുള്ളവരുടെ മനോനില മനസ്സിലാക്കി പെരുമാറും, വിശകലനം ചെയ്യാനുള്ള പാടവം മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സ്ത്രീകൾ മഖേനെയുള്ള പ്രയാസങ്ങൾ ഒഴിവാകും, ജീവിതത്തിൽ പുരോഗതിയും വികാസവും ഉണ്ടാകും.
ചതയം: പലരും ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ പല ശ്രമങ്ങളും നടത്തുമെങ്കിലും അവയൊന്നും വിലപ്പോവില്ല, പ്രതിസന്ധികളിൽ തളരാതെ നിലനിൽക്കാനുള്ള കരുത്ത് പലപ്പോഴും സഹായകരമാകും, തൊഴിൽ രംഗത്ത് ധന ലാഭത്തിന് സാധ്യത കൂടുതലാണ്, കടബാധ്യതകൾ കുറയും.
പൂരുരുട്ടാതി:യാത്രയിൽ നേട്ടങ്ങൾ കൈവരിക്കും, കുടുംബ സുഖം, ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലർത്തും, സന്താന ഗുണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി സഹായവും പ്രോത്സാഹനവും പിന്തുണയും നൽകും, കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.
ഉത്തൃട്ടാതി: അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയരുത്. വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയുമെങ്കിലും കരുതൽ പാലിക്കുക, പ്രവർത്തന മേഖലയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും.
രേവതി: വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി ഉണ്ടാവും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന സമയം, വിൽക്കാൻ ഉദ്ദേശിക്കുന്ന വരുടെ വിൽപന നടക്കും, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ സാധിക്കും.