
കൈലാഷ്, സൂരജ് സൺ, മെറീന മൈക്കിൾ, ശ്രുതിലക്ഷ്മി, ഐ.എം. വിജയൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിജു കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ തൊടുപുഴയിൽ ആരംഭിച്ചു.
രാഷ്ട്രീയ പശ്ചാത്തലത്തിൽ നാല് സുഹൃത്തുക്കളുടെ സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ശിവജി ഗുരുവായൂർ, കോബ്ര രാജേഷ്, ശിവജി ഗുരുവായൂർ, ബിനു അടിമാലി, എം.ഡി. സിബിലാൽ, രാജേഷ് ഇല്ലത്ത് എന്നിവരോടെ എച്ച്. സലാം എം.എൽ.എയും അഭിനയിക്കുന്നു.
കഥ , സംഭാഷണം, തിരക്കഥ രാജേഷ് ഇല്ലത്ത്. ഛായാഗ്രഹണം ഷാജി ജേക്കബ്, ഗാനരചന എച്ച് . സലാം എം.എൽ.എ. രാജശ്രീപിള്ള, ചമയം പട്ടണം ഷാ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് കുമാർ.