kk

കോഴിക്കോട്: യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്നു മലയാളിക( മോചിതരായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ബന്ദികളുടെ പിടിയിലായത്. ജനുവരി രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച യു.എ.ഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍ നിന്ന് ഭീകരര്‍ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് കപ്പൽ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരിൽ മൂന്ന് മലയാളികളുൾപ്പെടെ 7 ഇന്ത്യക്കാരുണ്ട്. നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്‌. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം.