
മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ബംഗാൾ സെമിയിൽ കടന്നു. 29 ന് നടക്കുന്ന രണ്ടാം സെമിയിൽ ബംഗാൾ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ഇതോടെ മേഘാലയ ചാമ്പ്യൻഷിപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി. ബംഗാളിന് വേണ്ടി ഫർദിൻ അലി മൊല്ല ഇരട്ടഗോൾ നേടി തിളങ്ങിയ മത്സരത്തിൽ സുജിത് സിംഗിന്റെ വകയാണ് ഒരു ഗോൾ. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കേരളം നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു.
പഞ്ചാബ് ജയിച്ചു മടങ്ങി
മഞ്ചേരി: സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മേഘാലയയെ പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. അമർ പ്രീത് സിംഗാണ് പഞ്ചാബിന് വേണ്ടി ഗോൾ നേടിയത്. പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.മേഘാലയ നാലാം സ്ഥാനത്താണ്.